അനുരാഗ് കശ്യപിന് പിൻതുണയുമായി കൽകി കൺമണി, താപ്സി പന്നു, രാധിക ആപ്തെ
text_fieldsമീ ടു വിവാദത്തിൽ ആരോപണ വിധേയനായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാർ രംഗത്ത്. സോഷ്യൽമീഡിയ കുറിപ്പുകളിലൂടെയാണ് അവർ സുഹൃത്തുകൂടിയായ അനുരാഗിന് പിന്തുണ അറിയിച്ചത്. ആദ്യകാല സിനിമകൾമുതൽ അനുരാഗിനൊപ്പം പ്രവർത്തിക്കുന്ന രാധിക ആപ്തെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവച്ചു.
നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ വളരെയധികം സുരക്ഷിതത്വം അനുഭവവിച്ചിരുന്നു എന്നാണ് രാധിക കുറിച്ചത്. 'നിങ്ങൾ എെൻറ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നിങ്ങൾ എന്നെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. നിങ്ങൾ എല്ലായ്പ്പോഴും എന്നെ തുല്യയായി കണക്കാക്കിയിട്ടുണ്ട്. നാം പരസ്പരം കാണിക്കുന്ന സ്നേഹവും ആദരവും ഞാൻ വിലമതിക്കുന്നു. നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ എല്ലായിപ്പോഴും വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ട്. നിങ്ങൾ എന്നും എെൻറ വിശ്വസ്ത സുഹൃത്തായിരിക്കും'-രാധിക എഴുതി.
അനുരാഗിെൻറ മുൻ ഭാര്യയും നടിയും മോഡലുമായ കൽകി കൺമണിയും അദ്ദേഹത്തെ പുൻതുണച്ച് എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കൽകി ഇതുസംബന്ധിച്ച നീണ്ട കുറിപ്പ് എഴുതിയിട്ടുണ്ട്. സോഷ്യൽമീഡിയയിലെ ഇൗ സർക്കസ് നിങ്ങളെ ബാധിക്കാതെ നോക്കണമെന്ന് കൽകി കുറിച്ചു. നിങ്ങൾ സ്വന്തം തിരക്കഥകളിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. ജോലിയിലും വ്യക്തിജീവിതത്തിലും അവരുടെ അഭിമാനം സംരക്ഷിച്ചു. നിങ്ങൾ എല്ലായിപ്പോഴും എല്ലാവരേയും തുല്യമായി കണ്ടു. നമ്മുടെ വിവാഹമോചനത്തിനുശേഷവും നിങ്ങളെെൻറ ആത്മാഭിമാനത്തിനുവേണ്ടി നിലകൊണ്ടെന്നും കൽകി കുറിച്ചു.
'എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റാണ് എെൻറ സുഹൃത്ത്. സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന നിങ്ങളുടെ മറ്റൊരു കലാസൃഷ്ടിയുടെ ലോകത്ത് നമ്മുക്ക് ഉടൻതന്നെ കാണാം'എന്നാണ് നടി താപ്സി പന്നു അനുരാഗിനൊപ്പമുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇവരെ കൂടാതെ സംവിധായകൻ അനുഭവ് സിൻഹ, ടിസ്‌ക ചോപ്ര, റോഷൻ മാത്യു, ഹൻസൽ മേത്ത തുടങ്ങിയവർ ഗാംഗ്‌സ് ഓഫ് വാസീപൂർ സംവിധായകനെ പിൻതുണച്ച് രംഗത്ത് എത്തിയിരുന്നു.തെലുങ്ക്-ഹിന്ദി നടി പായൽഘോഷാണ് അനുരാഗിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.