തിയറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് ലോകേഷ് കനനരാജ് ചിത്രം 'വിക്രം'. സിനിമ വൻ വിജയമായതോടെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകുകയാണ് നിർമാതാവ് കൂടിയായ കമൽ ഹാസൻ.
സിനിമയിൽ റോളക്സ് എന്ന കഥാപാത്രമായി അതിഥിവേഷത്തിലെത്തിയത് നടൻ സൂര്യയാണ്. പ്രതിഫലം പോലും വാങ്ങാതെയാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്‍റെ വൻ വിജയത്തിന് പിന്നാലെ സൂര്യക്ക് ലക്ഷങ്ങൾ വിലവരുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ. ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന വാച്ചാണ് സൂര്യക്ക് സമ്മാനമായി നൽകിയത്. സൂര്യതന്നെയാണ് കമൽ ഹാസൻ വാച്ച് നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
'ഇത്തരം നിമിഷങ്ങൾ ജീവിതം സുന്ദരമാക്കുന്നു' എന്ന അടിക്കുറിപ്പോടുകൂടെയാണ് സൂര്യ ചിത്രങ്ങൾ പങ്കുവെച്ചത്. നേരത്തെ സംവിധായകൻ ലോകേഷ് കനകരാജിന് രണ്ടരക്കോടി വിലവരുന്ന കാർ കമൽ ഹാസൻ സമ്മാനമായി നൽകിയിരുന്നു.
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുൾപ്പടെ വൻ താരനിരയാണ് സിനിമയിലുള്ളത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾകൊണ്ട് 175 കോടി രൂപയുടെ കളക്ഷൻ സിനിമ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.