കനിഹ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'പെര്‍ഫ്യൂം' തിയറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം കനിഹയെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പെര്‍ഫ്യൂം' റിലീസിനൊരുങ്ങുന്നു നവംബര്‍ 18 നാണ്  പ്രദർശനത്തിനെത്തുന്നത്. കനിഹയെ കൂടാതെ പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂമിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത് .

മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റേയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ. ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി.കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ 'നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് .

രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Tags:    
News Summary - Kaniha new Movie perfume Releasing on november18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.