തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാർഡുകൾ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഉച്ച 12 മണിക്ക് മന്ത്രി എ.കെ. ബാലൻ പുരസ്കാരം പ്രഖ്യാപിക്കും. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ്. മധു അമ്പാട്ട് അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിക്കുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കുന്ന പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.
ജെല്ലിക്കെട്ട്, മൂേത്താൻ, ബിരിയാണി, കോളാമ്പി, കെഞ്ചിര, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, രംപുന്തനവരുതി, ഉണ്ട, മരക്കാർ അറബിക്കടലിെൻറ സിംഹം തുടങ്ങിയവയാണ് മികച്ച ചിത്രങ്ങളുടെ പട്ടികയിൽ.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ്, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടും മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളിയും അമ്പിളിയിലെ സൗബിൻ ഷാഹിറും ഇഷ്കിലുടെ ഷെയ്ൻ നിഗവും മികച്ച നടൻമാരുടെ പട്ടികയിൽ ഇടംപിടിച്ചു.
ബിരിയാണിയിലെ അഭിനയത്തിന് മോസ്കോ മേളയിലെ ബ്രിസ്ക് വിഭാഗത്തിൽ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ കനി കുസൃതി, ഉയരെയിലെ അഭിനയത്തിന് പാർവതി തിരുവോത്ത്, പ്രതിപൂവൻകോഴിയിലെ മഞ്ജു വാര്യർ, ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നിവയിലെ അന്നാ ബെൻ എന്നിവരും മികച്ച നടിമാരുടെ സാധ്യത പട്ടികയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.