കുച്​ കുച്​ ഹോത്താ ഹേ താരം 'ബഡാ ​ഹോഗയാ'; വിവാഹനിശ്ചയം കഴിഞ്ഞു

ബോളിവുഡിലെ എക്കാലത്തേയും സൂപ്പർഹിറ്റ്​ ചിത്രങ്ങളിലൊന്നായ കുച്​ കുച്​ ഹോത്താ​ ഹേയിലൂടെ സിനിമ പ്രേമികളുടെ ഹൃദയം കവർന്ന പർസാൻ ദസ്​തൂരിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. കരൺ ജോഹറിന്‍റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷാരുഖ്​ ഖാൻ, കജോൾ, റാണി മുഖർജി തുടങ്ങിയവർക്കൊപ്പം കുഞ്ഞുസർദാറായി അഭിനയിച്ച താരം കൈയ്യടി നേടിയിരുന്നു.

29കാരനായ പർസാൻ ദീർഘകാലമായി ബന്ധമുള്ള ദെൽന ഷെറോഫിനെയാണ്​ വിവാഹം ചെയ്​തത്​. സമൂഹമാധ്യമങ്ങളിലൂടെ പർസാൻ തന്നെയാണ്​ ചിത്രങ്ങൾ പങ്കുവെച്ചത്​.

കഹോ ന പ്യാർഹേ, മുഹബ്ബതൈൻ, ഖബീ ഖുഷി ഖബീ ഗം അടക്കമുള്ള സൂപ്പർ ഹിറ്റ്​ ചിത്രങ്ങളിലും പർസാൻ മുഖം കാണിച്ചിട്ടുണ്ട്​. 

Tags:    
News Summary - 'Kuch Kuch Hota Hai' Child Actor Parzaan Dastur is Engaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.