കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്'; റിലീസ് തീയതി മാറ്റി...

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ഒറ്റ്. ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്.

ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം സെൻസർ ക്ലീൻ U/A യോടെ പൂർത്തിയായി. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണു തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. നേരത്തെ സെപ്റ്റംബർ 2 ന് റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല.

'ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീമായി ഒറ്റക്കെട്ടായുള്ള അധ്വാനമാണ് ഈ സിനിമ. രാജ്യത്തെ സിനിമ പ്രേമികളെയാകെ മനസ്സിൽ കണ്ടുള്ള വലിയ രീതിയിലുള്ള നിർമാണം ആയതിനാൽ, റിലീസ് ചെയ്യുന്നതിന് ഒന്നും തടസമാകരുത്. ആഗോളതലത്തിൽ ഒറ്റ്, രണ്ടഗം എന്നിവ ഒന്നിച്ച് വന്ന് നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്തുണയും അനുഗ്രഹങ്ങളും തേടുന്നു....' ഫെല്ലിനി കുറിച്ചു. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നും കുറിപ്പിൽ പറയുന്നു.

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത് അരുൾ രാജ് കെന്നഡിയാണ് . ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

Tags:    
News Summary - Kunchacko Boban and Arvind Swamy Movie Ottu Releasing date Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.