വിജയ് ചിത്രം ലിയോക്ക് രാവിലെ ഏഴ് മണിക്ക് പ്രത്യേക ഷോ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സർക്കാർ. സ്കൂൾ സമയത്തെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് രാവിലെ ഏഴ് മണിക്കുള്ള പ്രദർശനത്തിന് അനുമതി നിഷേധിച്ചത്. റിലീസിങ് ദിവസം( ഒക്ടോബർ 19) രാവിലെ ഒമ്പത് മണിമുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ 1.30വര സിനിമ പ്രദർശിപ്പിക്കാനാണ് തീരുമാനം.
നേരത്തെ ലിയോക്ക് രാവിലെ ഏഴ് മണിക്ക് പ്രത്യേക ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
തമിഴ്നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ തിങ്കളാഴ്ച മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവിന്‍റെ ആവശ്യംകോടതി തള്ളിയിരുന്നു.
നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. എന്നാൽ കേരളത്തിൽ ഉൾപ്പടെ പുലർച്ചെ നാലുമണിമുതൽ ഷോ ഉണ്ടാകും. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. വിജയ്ക്കൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.