സ്വന്തമായൊരു സിനിമാറ്റിക് യൂനിവേഴ്സ് സൃഷ്ടിച്ച ആദ്യ ദക്ഷിണേന്ത്യൻ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സിന് (എൽ.സി.യു) കീഴിൽ ഇതുവരെ മൂന്ന് സിനിമകൾ വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാർത്തിയെ നായകനാക്കി ഒരുക്കിയ കൈതി-യിലായിരുന്നു തുടക്കം. തുടർന്ന് വിക്രം, ലിയോ എന്നീ സിനിമകളുമെത്തി. 699 കോടിയോളം കളക്ഷൻ നേടിയ ലിയോ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
കാർത്തിയുടെ കൈതി-2 ആണ് എൽ.സി.യുവിൽ അടുത്തതായി എത്താൻ പോകുന്ന സിനിമ. എന്നാൽ, അതിനുമുമ്പായി ലോകേഷ് ഒരു ഹൃസ്വ ചിത്രം റിലീസ് ചെയ്തേക്കും. നടൻ നരേനാണ് എൽ.സി.യുവുമായി ബന്ധപ്പെട്ട് വമ്പനൊരു അപ്ഡേറ്റുമായി എത്തിയത്. വരാനിരിക്കുന്ന മലയാളം ചിത്രമായ ‘ക്വീൻ എലിസബത്ത്’ പ്രൊമോഷൻ ചെയ്യുകയായിരുന്നു നരേൻ.
ലോകേഷും താനും ഒന്നിച്ച് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നുവെന്നും അതാണ് എല്‍.സി.യുവിന്റെ തുടക്കമെന്നുമായിരുന്നു നരേന്‍ പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലോകേഷ് തന്നെ പ്രതികരിക്കുകയും ചെയ്തു. ഷോര്‍ട്ട് ഫിലിം ഇപ്പോഴും പ്രോസസിങ്ങിലാണെന്നും ഉടന്‍ അപ്‌ഡേറ്റ് പുറത്ത് വിടുമെന്നും സംവിധായകൻ പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഒരു പത്ത് പതിനഞ്ച് ദിവസം മുമ്പേയാണ് തീര്‍ത്തത്. അതിന്റെ അപ്‌ഡേറ്റ് ഉടനെ ലഭിക്കും. അതിപ്പോഴും പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു സര്‍പ്രൈസാണ്. ചെറിയ ഷോര്‍ട്ട് ഫിലിമാണ്. ഉടനെ റിലീസ് ചെയ്യും,’ -നരേന്‍ പറഞ്ഞു.
എൽ.സി.യുവിൽ കൈതി 2-ന് മുമ്പായി ഒരു സംഭവമുണ്ട്. പുറത്ത് പറഞ്ഞിട്ടില്ല, ലോകേഷും ഞാനുമൊക്കെ ചേർന്നൊരു ഹൃസ്വ ചിത്രം ചെയ്തു. പത്ത് മിനിറ്റ് മാത്രമാണ് ദൈർഘ്യം. അതിന് എൽ.സി.യുവുമായി ഒരു ബന്ധമുണ്ട്. അതാണ് അതിന്റെ തുടക്കം. വൈകാതെ അത് വരും. -നരേൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.