വൻ താരനിരയുമായി ഒരു ക്യാംപസ് ചിത്രമൊരുങ്ങുന്നു. "ലവ് ഫുള്ളി യുവേഴ്സ് വേദ" എന്ന ബിഗ് ബജറ്റ് ചിത്രമാണ് പൂർത്തിയായിട്ടുള്ളത്. കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു. സൗഹൃദങ്ങളുടേയും, പ്രണയത്തിന്റേയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റേയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റേയും പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന ഈ ചിത്രം ശക്തമായ പാരിസ്ഥിതിക രാഷ്ട്രീയവും മുന്നോട്ടു വെയ്ക്കുന്നു.
തൊണ്ണൂറ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്നതിലൂടെ കഥാപരിസരവും, കഥാപാത്രഘടനകളും വളരെ സൂക്ഷ്മമായും കൃത്യമായുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഏറെ മികവാർന്ന ദൃശ്യവിരുന്നുകൾ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതാണ്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ക്യാംപസ് സിനിമകളെ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർക്ക് "ലവ് ഫുള്ളി യുവേഴ്സ് വേദ" ഏറെ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.
ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.
ആർ ടു എന്റെർടെയ്ൻമന്റെിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. എഡിറ്റിംഗ്: സോബിൻ സോമൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സലീം, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊജക്റ്റ് ഡിസൈനർ: വിബീഷ് വിജയൻ, ക്യാമറ: ടോബിൻ തോമസ്, രചന: ബാബു വൈലത്തൂർ,ആർട്ട്: സുഭാഷ് കരുൺ, വസ്ത്രാലങ്കാരം: അരുൺ മനോഹർ,പി.ആർ.ഒ : ദിനേശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.