ലവ് തിയറ്ററുകളിലേക്ക്; ജനുവരി 29ന് റിലീസ് ചെയ്യും

കൊച്ചി: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ലവ്' ജനുവരി 29-ന് തിയേറ്ററുകളില്‍ എത്തുന്നു. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമായാണിത്.

ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമയിൽ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ പിണക്കവും സ്നേഹവുമൊക്കെയാണ് വിഷയമാക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - Love to Theaters; will be released on January 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.