വെങ്കട്​ പ്രഭുവി​െൻറ 'മാനാട്' ട്രെയിലർ റിലീസ് ചെയ്​തു; ചിമ്പു, കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രങ്ങൾ

ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്​ പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്'എന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളത്തിലെ ട്രെയിലർ നടൻ നിവിൻ പോളി റിലീസ് ചെയ്​തു. വി ഹൗസ് പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ സുരേഷ് കാമാച്ചി നിർമിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിൽ എസ്.എ. ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-റിച്ചര്‍ഡ് എം നാഥ്,സംഗീതം-യുവൻ ശങ്കർ രാജ.

Tags:    
News Summary - 'Maanaadu' trailer: Silambarasan starrer hints a promising political thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.