കൊച്ചി: സൂപ്പർ ഹിറ്റ് സിനിമകളായ ഹൃദയം, ആനന്ദം തുടങ്ങിയവക്ക് ശേഷം അന്നു ആന്റണിയെ നായികയാക്കി പൂര്‍ണമായും ദുബൈയില്‍ ചിത്രീകരിച്ച ‘മെയ്ഡ് ഇന്‍ കാരവാന്’ വിഷുവിന് തിയറ്ററുകളിലെത്തും. സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍. എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ നിര്‍മിച്ച് ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്.
സെന്‍സറിങ് കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ നായകനും നായികയും ദുബൈയിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇന്ദ്രന്‍സ്, ജെ.ആര്. പ്രിജില്‍, മിഥുന് രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷിജു എം. ഭാസ്കർ ആണ്. സഹനിര്‍മാണം ഡെല്‍മി മാത്യുവാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസിന്റെ സംഗീതം. എഡിറ്റര്‍: വിഷ്ണു വേണുഗോപാല്‍, കലാ സംവിധായകന്: രാഹുല്‍ രഘുനാഥ്, പ്രജക്ട് ഡിസൈനര്‍: ജെ.പി.പ്രിജിൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്: സുധര്‍മന്‍ വള്ളിക്കുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.