ഗുരുതരമായ ബാക്ടീരിയ ആണുബാധ; ഗായിക മഡോണ ആശുപത്രിയിൽ

പോപ് ഇതിഹാസ ഗായിക മഡോണ ആശുപത്രിയിൽ. ഗുരുതരമായ ബാക്ടീരിയ ആണുബാധയെ തുടർന്ന് ശനിയാഴ്ചയാണ് ന്യൂയോർക്ക് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യപ്രശ്നത്തെ തുടർന്ന് മഡോണ ലോകപര്യടനം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് മനേജർ ഗൈ ഓസിയറി അറിയിച്ചു. ദിവസങ്ങളോളം ഐ.സിയുവിൽ ചികിത്സയിലായിരുന്ന താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവരുകയാണ്. ലോകപര്യടനത്തിന് തയാറെടുക്കുമ്പോഴാണ് മഡോണക്ക് ബാക്ടീരിയ ആണുബാധയേൽക്കുന്നത്.

സംഗീത ജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോകപര്യടനം നടത്താൻ തീരുമാനിച്ചത്. ജൂലൈ 15 മുതൽ ഡിസംബർ 15 വരെയാണ് പരിപാടി നടത്താൻ നിശ്ചയിച്ചത്. പ്രിയഗായികക്ക് രോഗശാന്തി നേർന്ന്  ആരാധകർ എത്തിയിട്ടുണ്ട്.

Tags:    
News Summary - Madonna hospitalised for serious bacterial infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.