നടി മീര ചോപ്ര അനധികൃതമായി വാക്സിൻ സ്വീകരിച്ചുവെന്ന് പരാതി, നിഷേധിച്ച് താരം

പുനെ: നടി മീര ചോപ്ര അനധികൃതമായി വാക്‌സിന്‍ സ്വീകരിച്ചതെന്ന പരാതിയില്‍ മഹാരാഷ്ട്ര താനെ കോര്‍പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മീര കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നാണ് ബി.ജെ.പി ആരോപണം. ഇതോടെ കോർപറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറാണെന്ന തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ച് മുന്‍നിര പോരാളികള്‍ക്കായി വിതരണം ചെയ്ത വാക്സിന്‍ മീര സ്വീകരിച്ചു എന്നാണ് പരാതി. ടി.എം.സി. പാര്‍ക്കിങ് പ്ലാസാ സെന്‍ററില്‍നിന്നാണ് മീര വാക്സിൻ സ്വീകരിച്ചത്.

എന്നാല്‍ ആരോപണം നടി നിഷേധിച്ചു. ഒരു മാസത്തോളം പരിശ്രമിച്ചതിന് ശേഷമാണ് തനിക്ക് ഒരു സെന്ററില്‍ വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇതിനായി പരിചയമുള്ള ആളെ സമീപിച്ചെന്നും ആധാര്‍ കാര്‍ഡ് നല്‍കിയിരുന്നതായും മീര ട്വിറ്ററിൽ പറഞ്ഞു.

രജിസ്ട്രേഷനു വേണ്ടി തന്നോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അത് നൽകിയിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്തിനെന്നും എങ്ങനെയെന്നും അറിയണമെന്നും ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും മീര വ്യക്തമാക്കി.

Tags:    
News Summary - Maharashtra BJP Says Actor Meera Chopra Got Vaccinated Out Of Turn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.