മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷാറൂഖ് ഖാന്റെ പത്താൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം 19 ദിവസം കൊണ്ട് 950 കോടിയാണ് നേടിയിരിക്കുന്നത്. 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ചിത്രം.
നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിനിമ ഹൃദയത്തോട് ചേർത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് എസ്. ആർ.കെ എത്തിയിരുന്നു.
സിനിമ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഷാറൂഖിന്റെ പത്താൻ ലുക്ക് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഇടംപിടിക്കുന്നത് യുവതിയുടെ മേക്കോവറാണ്. മേക്കപ്പ് ആർട്ടിസ്റ്റ് ദിക്ഷിത ജിൻഡാലിനാണ് ലൈവ് മേക്കപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലായിട്ടുണ്ട്.
ഷാറൂഖ് ഖാന്റെ കടുത്ത ആരാധികയാണ് ദിക്ഷിത. ഇതിന് മുമ്പും എസ്. ആർ.കെയുടെ മേക്കോവർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.