നവാഗതനായ പി.സി. സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദക്കല്യാണം' റിലീസിന് ഒരുങ്ങി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ നിർമിക്കുന്ന ചിത്രത്തിൽ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയുമാണ് മുഖ്യ വേഷങ്ങളിൽ.
പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് 'ആനന്ദക്കല്യാണം'. ബിജുക്കുട്ടന്‍, സുനില്‍ സുഗദ, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍, റസാക്ക് ഗുരുവായൂർ, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം- ഉണ്ണി കെ. മേനോന്‍, ഗാനരചന-നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ.നാഥ്, സജിത മുരളിധരൻ, സംഗീതം-രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്-അമൃത്, ആര്‍ട്ട് ഡയറക്ടര്‍-അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും-രാജേഷ്, മേക്കപ്പ്-പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍-ബ്രൂസ്ലി രാജേഷ്, അസോ. ഡയറക്ടേഴ്സ്-അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍-ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ്-ഹബീബ് നീലഗിരി, മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ, പബ്ലിസിറ്റി ഡിസൈന്‍സ്-മനോജ് ഡിസൈന്‍, ഫിനാൻസ് കൺട്രോളർ- റാഫി നരണിപ്പുഴ, പി.ആര്‍.ഒ-പി.ആര്‍. സുമേരന്‍. ഈ സിനിമ സെവൻ ടു ഫിലിംസും ബി ഇലവൻ മൂവീസും ഉടൻ തിയറ്ററിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.