പെർഫ്യൂം' ഒ.ടി.ടി റിലീസിന്​

കൊച്ചി: കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ അണിനിരത്തി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ 'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്​. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമി'ന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നുമാണ്​ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നഗരത്തില്‍ കഴിയുന്ന വീട്ടമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ 'പെര്‍ഫ്യൂം' ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്​ അഭിനേതാക്കള്‍.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്​, രചന- കെ.പി. സുനില്‍, ക്യാമറ- സജത്ത് മേനോന്‍, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കറ്റോട്, ഗായകര്‍- കെ.എസ്. ചിത്ര, മധുശ്രീ നാരായണന്‍, പി.കെ. സുനില്‍ കുമാര്‍, രഞ്ജിനി ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കൽപത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി.ആര്‍.ഒ- പി.ആര്‍. സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍‍.

Tags:    
News Summary - Malayalam movie Perfume for OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.