കൊറോണ പേപ്പേഴ്സ്, പൂക്കാലം, എന്താടാ സജി, വെടിക്കെട്ട്; പുത്തൻ റിലീസുകൾ ഒ.ടി.ടിയി​ലേക്ക്

സമീപകാലത്ത് തിയേറ്ററുകളിലെത്തിയ മലയാള സിനിമകൾ ഒ.ടി.ടിയിലേക്ക്. കൊറോണ പേപ്പേഴ്സ്, പൂക്കാലം, എന്താടാ സജി, വെടിക്കെട്ട് തുടങ്ങിയ സിനിമകളാണ് ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിൽ ആറിനാണ് തിയേറ്ററുകളിലെത്തിയത്.


ഒരു ത്രില്ലർ ചിത്രമാണിത്. ശ്രീഗണേഷിന്റേതാണ് കഥയ്ക്ക് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെ. തമിഴ് താരം ഗായത്രി ശങ്കറാണ്‌ ചിത്രത്തിലെ നായിക. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗണേഷ് രാജാണ്. ജോണി ആന്റണി, അരുൺ കുര്യൻ,അനു ആന്റണി,റോഷൻ മാത്യു,അബു സലീം,ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്,കമൽ രാജ്,രാധ ഗോമതി,ഗംഗ മീര,കാവ്യ ദാസ്,നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘എന്താടാ സജി’യും ഈസ്റ്റർ റിലീസായിരുന്നു. നിവേദ തോമസാണ് നായിക. നവാഗതനായ ഗോഡ്‌ഫി സേവ്യർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത് ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്.

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻഎം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഫെബ്രുവരി 03നാണ് തിയേറ്ററുകളിലെത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സീ 5 ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Malayalam movies that have recently hit the theaters are now OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.