മാമാങ്കം ഡാൻസ് സ്കൂൾ നിർത്തുന്നു, കാരണം തുറന്നുപറഞ്ഞ് റിമ കല്ലിങ്കൽ

കൊച്ചി: നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്ലാസ്സുകളും അടച്ചുപൂട്ടുന്നു. കൊറോണ വ്യാപനം നൃത്ത വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്നാണ് ഡാൻസ് സ്റ്റുഡിയോയുടെയും ക്ളാസുകളുടെയും പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

എന്നാൽ സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനുകളിലൂടെയും ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് താരം വ്യക്തമാക്കി. പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷം പിന്നിടുമ്പോഴാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചത്.


റിമി കല്ലിങ്കലിന്‍റെ പോസ്റ്റ്

കൊറോണ വ്യാപനത്തെത്തുടർന്ന് മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്‌ളാസ്സുകളും നിർത്തുകയാണ്. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയ സ്ഥാപനമാണ്. ഒരുപാട് ഓർമ്മകൾ ഇവിടെ ഉണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, വെള്ളപ്പൊക്ക ദുരിതാശ്വാസ ശേഖരണം, ഷൂട്ടിങ്ങുകൾ, സംവാദങ്ങൾ, ചർച്ചകൾ ഇവയെല്ലാം ഇപ്പോഴും നമ്മുടെ ഹൃദയങ്ങൾ പ്രതിധ്വനിക്കും.

ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി എന്റെയൊപ്പം നിലകൊണ്ട എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നന്ദി ടീം മാമാങ്കം, വിദ്യാത്ഥികൾക്കും, മാതാപിതാക്കൾക്കും, പിന്തുണച്ചവർക്കും നന്ദി. സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരും.

Tags:    
News Summary - Mamangkam Dance School stops, Rima Kallingal says the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.