മലയാളത്തിെൻറ മഹാ നടൻ തിലകൻ ഓർമയായിട്ട് എട്ടു വർഷം. ഒരിക്കലും മറക്കാത്ത വേഷങ്ങൾ പകർന്നാടി, മഹാ പ്രതിഭയുടെ കൈയ്യൊപ്പ് ചാർത്തിയ നടനെ മലയാള നാട് ഒരിക്കൽ കൂടി ഓർത്തു. മക്കളായ ഷമ്മി തിലകനും ഷോബി തിലകനും പിതാവിനെ സ്മരിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതി.
മഹാനടെൻറ ഓര്‍മകള്‍ പുതുക്കി മലയാളത്തിലെ പ്രമുഖ താരങ്ങളുമെത്തി. മറക്കാൻ പറ്റാത്ത കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ തിലകെൻറ ഓര്‍മകള്‍ക്കു മുന്‍പില്‍ 'ഓര്‍മ്മപ്പൂക്കള്‍' അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തിെൻറ ചിത്രം പങ്കുവച്ചു.
'തിലകന്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുന്നു' എന്ന വാക്കുകളോടെയാണ് നടന്‍ പൃഥ്വിരാജ് തിലകെൻറ ഫോട്ടോ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ഇന്ത്യന്‍ റുപ്പി' എന്ന സിനിമയിലെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.
ആശയങ്ങളിലും നിലപാടുകളിലും കരുത്ത് തെളിയിച്ചയാളാണ് അച്ഛൻ എന്ന് മകന്‍ ഷോബി തിലകന്‍ എഴുതി. "എെൻറ കരുത്തനായ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ട് വർഷം ...... പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല - ..... ഒരിക്കലും," ഷോബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, മമ്മൂട്ടിയുടെയും മോഹൻലാലിെൻറയും ഫേസ്ബുക്ക് നിരവധി ആരാധകർ വിമർശനവുമായി എത്തി. തിലകനെ അവഗണിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ആരാധകർ ഇരുവരുടെയും പോസ്റ്റിന് മറുപടിയായി എഴുതി. വേട്ടയാടപ്പെട്ടപ്പോൾ കൂടെ നിൽക്കാതെ ഇപ്പോൾ സ്നേഹം കാണിച്ചിട്ടെന്തായെന്ന് ചിലർ ചോദിച്ചു. ജീവിച്ചിരുന്ന കാലത്ത് മമ്മൂട്ടിയടങ്ങുന്ന 'അമ്മ' എന്ന സംഘടന അദ്ദേഹത്തോട് എത്രത്തോളം നീതിപുലർത്തി എന്നുകൂടെ ഒരാത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും ആരാധകർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.