Mammootty- jyothika Movie ‘Kathal  begins shooting

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന 'കാതൽ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മ്മൂട്ടി- ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. ജ്യോതികയുടെ പിറന്നാൾ ദിവസമായിരുന്നു പോസ്റ്റർ പുറത്ത് വിട്ടത്. മമ്മൂട്ടിക്കും ജ്യോതികക്കും കാതലിന്റെ അണിയറപ്രവർത്തകർക്കും ആശംസനേർന്ന് സൂര്യ എത്തിയിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Tags:    
News Summary - Mammootty- jyothika Movie ‘Kathal' begins shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.