നടൻ മമ്മൂട്ടിയുടെ ലോക്ഡൗൺ ഫോേട്ടാ കഴിഞ്ഞ ദിവസമാണ് വൈറലായത്. മറ്റ് വർക്കൊന്നുമില്ലാത്തതുകൊണ്ട് വർക്ക് ഒൗട്ട് ചെയ്യാമെന്ന കാപ്ഷനോടെയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഫോേട്ടാ പങ്കുവച്ചത്. ലോക്ഡൗൺ തുടങ്ങിയതുമുതൽ വീടിന് പുറത്തിറങ്ങാത്ത നടൻ ജിമ്മിലെ വസ്ത്രങ്ങൾ ധരിച്ചാണ് ഫോേട്ടായിൽ പ്രത്യക്ഷപ്പെട്ടത്.
മുടി നീട്ടിവളർത്തി കുറ്റിത്താടിയുമായി കയ്യിലൊരു ഫോണുമായി ഇരിക്കുന്ന ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. മലയാള സിനിമ ലോകത്തെ താരങ്ങളിൽ മിക്കവരും ചിത്രം പങ്കുവയ്ക്കുകയും യുവ താരങ്ങൾ രസകരമായ കമൻറുകളുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഫോേട്ടായിൽ മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിെൻറ കയ്യിലിരുന്ന ഫോണും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ആരാധകർ ഫോൺ തിരഞ്ഞ് ഇറങ്ങുകയായിരുന്നു.
ഏറെ താമസിക്കാതെ അവർ ഫോൺ കണ്ടെത്തി. സാംസങ്ങിെൻറ ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് നടെൻറ കയ്യിലിരുന്നത്. 2020 മാര്‍ച്ചില്‍ പുറത്തിറക്കിയ ഗ്യാലക്സി എസ് 20 അള്‍ട്രാ എന്ന മോഡലാണത്. 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉള്ള സാംസങ് എസ് 20 അള്‍ട്ര ഫോണിന് 97,999 രൂപയാണ് ഇന്ത്യയിലെ വില. നിരവധി വേരിയൻറുകളും ഫോണിലുണ്ട്. ഏറ്റവും ഉയർന്ന വിഭാഗത്തിന് 1,75,900 രൂപയാണ്.
128 ജിബി-12 ജിബി റാം, 256 ജിബി -12 ജിബി റാം, 512ജിബി-16ജിബി റാം എന്നിങ്ങനെ സ്റ്റോറേജ് കപ്പാസിറ്റിയിൽ വ്യത്യാസവുമുണ്ട്. ഫോണിെൻറ കാമറ വിന്യാസമാണ് എസ് 20 ആണെന്ന് ഉറപ്പിക്കാൻ സഹായിക്കുന്നത്. ക്വാഡ് ക്യാമറ ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്.
108 എംപി പ്രധാന ക്യാമറയുള്ള ക്വാഡ് റിയര്‍ ക്യാമറയില്‍ 48 എംപി പെരിസ്‌കോപ് ടെലിഫോട്ടോ, 12 എംപി അള്‍ട്രാ വൈഡ്, 0.3 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. നടൻ മമ്മൂട്ടി പുത്തൻ സാേങ്കതിക വിദ്യകൾ സ്വന്തമാക്കുന്നതിൽ എന്നും താൽപ്ര്യം പ്രകടിപ്പിച്ചിരുന്ന ആളാണ്. ആപ്പിൾ ഫോണുകളുടെ വിവിധ മോഡലുകൾ ഇറങ്ങേുേമ്പാൾ ഇന്ത്യയിലെ ആദ്യ ഉപഭോക്താക്കളിൽ മിക്കപ്പോഴും അദ്ദേഹവും ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.