'കഴിയാവുന്ന കാലത്തോളം നിങ്ങളെയെല്ലാവരെയും സന്തോഷിപ്പിക്കും'; ആശംസകൾക്ക്​ നന്ദിയുമായി മമ്മൂട്ടി

കൊച്ചി: 70 ജന്മദിനത്തിൽ ലഭിച്ച ആശംസകൾക്ക്​ മറുപടിയുമായി നടൻ മമ്മൂട്ടി. ഫേസ്​ബുക്​ കുറിപ്പിൽ ചിത്രങ്ങളോടൊപ്പമാണ്​ മമ്മൂട്ടി തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചത്​. കഴിയുന്നിടത്തോളം കാലം എല്ലാവരെയും രസിപ്പിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

''എന്‍റെ ജന്മദിനത്തിൽ എനിക്കായി ഒഴുകിയ സ്​നേഹത്തിന്​ മുന്നിൽ ഞാൻ കൃതാർത്തനാണ്​!. എന്നെ വ്യക്തിപരമായി അറിയാവുന്നവരും എന്നെ ഇതുവരെ കണ്ടിട്ടില്ലാത്തവരും അവരുടെ സ്നേഹം തുല്യ അളവിൽ എന്നോട്​ പ്രകടിപ്പിച്ചിട്ടുണ്ട്​.

മുഖ്യമന്ത്രി അടക്കമുള്ള എണ്ണമറ്റ നേതാക്കൾ, അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽ ഹസൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ നടൻമാരും സാ​ങ്കേതിക പ്രവർത്തകരും അടക്കമുള്ളവർ, മാധ്യമ പ്രവർത്തകർ, പ്രസാധകർ, ചാനലുകൾ, രാജ്യത്തുടനീളമുള്ള ഓൺലൈൻ പേജുകൾ... എല്ലാ പ്രേക്ഷകരും സിനിമാസ്​നേഹികളും എനിക്കയച്ച സ്​നേഹം എന്‍റെ ഉള്ളം നിറച്ചു.

ഞാൻ പൊതുവിൽ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കുന്നതിന്​ വിമുഖതയുള്ളയാളാണ്​. പക്ഷേ എനിക്കറിയാവുന്നവരും എനിക്കൊരിക്കലും അറിയാത്തവരുമായവർ എന്‍റെ ജന്മദിനം ആഘോഷിക്കുന്നു എന്നത്​ ഈ ദിനം ​പ്രത്യേകതയുള്ളതാക്കുന്നു. ഈ സമയത്താണ് എനിക്ക് ശരിക്കും അനുഗ്രഹം തോന്നുന്നത്. എന്‍റെ ആത്മാർഥമായ നന്ദി ഞാൻ താഴ്മയോടെ പങ്കുവെക്കുകയും ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹവും നിങ്ങളിൽ ഓരോരുത്തരിലേക്കും തിരികെ നൽകുകയും ചെയ്യുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. സ്നേഹവും പ്രാർഥനകളും''. -മമ്മൂട്ടി കുറിച്ചു.

Tags:    
News Summary - mammootty replay to 70th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.