അരൂർ: 70ം പിറന്നാളിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓർമകളിലാണ് ചന്തിരൂരിലെ ബാല്യകാല സുഹൃത്തുക്കളും ഒപ്പം പഠിച്ചവരും. ഒന്നുമുതൽ അഞ്ചാം ക്ലാസ്വരെ മമ്മൂട്ടി പഠിച്ചത് ചന്തിരൂർ ഗവ. ഹൈസ്കൂളിലാണ്. സ്കൂളിെൻറ നൂറാംവാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ വർഷങ്ങൾക്കുശേഷം മമ്മൂട്ടി എത്തിയിരുന്നു. പഠനകാലത്തെ രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചുള്ളതായിരുന്നു മമ്മൂട്ടിയുടെ അന്നത്തെ പ്രസംഗം.
ചന്തിരൂരാണ് മമ്മൂട്ടിയുടെ അമ്മവീട്. അഞ്ചാംക്ലാസിനുശേഷം പിതാവിെൻറ നാടായ വൈക്കം ചെമ്പിലേക്ക് താമസം മാറ്റി. തുടർന്ന് സ്കൂൾ വിദ്യാഭ്യാസം കുലശേഖരമംഗലം ഗവ. ഹൈസ്കൂളിലാണ് പൂർത്തിയാക്കിയത്. സിനിമയിൽ തിരക്കാകുന്നതിനുമുമ്പും കോളജ് വിദ്യാഭ്യാസകാലത്തും ചന്തിരൂരിൽ ഇടക്കിടെ വരാറുണ്ടായിരുന്നു.
സ്കൂളിലെ ശതാബ്ദി ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കൂടെപ്പഠിച്ചവരിൽ പലരും ഓർമപുതുക്കാൻ എത്തിയിരുന്നു. ഓരോരുത്തരെയും ഓർത്തെടുത്തും പഴയ കാര്യങ്ങൾ പറഞ്ഞും സൗഹൃദം പങ്കുെവച്ചുമാണ് മമ്മൂട്ടി അന്ന് യാത്രപറഞ്ഞത്. നാടിെൻറ ആദരവായി പി.ടി.എ പ്രസിഡൻറും പൂർവ വിദ്യാർഥിയുമായ കെ.എ. ഷറഫുദ്ദീനാണ് അന്ന് മമ്മൂട്ടിക്ക് മെമേൻറാ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.