മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മമ്മൂട്ടിയുടെ ഭ്രമയുഗം വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ഭ്രമയുഗത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് കോടിയാണ് ആദ്യം ദിനം കേരളത്തിൽ നിന്ന് നേടിയത്. സാക്നിൽക്ക് ഡോട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 3.65 കോടിയാണ് ഭ്രമയുഗത്തിന്റെ ഒന്നാം ദിവസത്തെ ആകെ കളക്ഷൻ. തമിഴ്നാട്ടിലും കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായിട്ടുണ്ട്. 0.12 കോടിയാണ് ആദ്യദിവസം സമാഹരിച്ചത്. രണ്ടാം ദിവസം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
കാതലിന് ശേഷം തിയറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.ബ്ലാക്ക് ആന്‍റ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം ഒരുക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിമിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഇവരുടെ ആദ്യ മലയാളം പ്രൊഡക്ഷനാണ് ഭ്രമയുഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.