മണിരത്നത്തിന്‍റെ ക്ലാസിക് ചിത്രമായ 'ഇരുവര്‍' വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. തമിഴ് രാഷ്ട്രീയത്തിലെ പ്രധാനപ്പട്ട നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ എം.ജി.ആറിന്‍റെയും എം. കരുണാനിധിയുടെയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പൊളിറ്റിക്കല്‍ ഡ്രാമയാണ് ഇരുവര്‍.
8 കെ ഡിജിറ്റൈസേഷനിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. തിയറ്റർ റിലീസുകൾ പുനരാരംഭിക്കുമ്പോൾ റീ ഡിജിറ്റൈസ് ചെയ്ത പതിപ്പ് തിയറ്ററുകളിലേക്ക് എത്തിക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
മണിരത്നത്തിന്‍റെയും മോഹന്‍ലാലിന്‍റെയും പ്രകാശ് രാജിന്‍റെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഇരുവര്‍. 1997ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ റായിയുടെ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രേവതി, ഗൗതമി, നാസര്‍, തബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് പ്രകാശ് രാജിനും ഛായാഗ്രാഹകനുള്ള പുരസ്കാരം സന്തോഷ് ശിവനും ലഭിച്ചു. ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു. തമിഴ് കൂടാതെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.