പുതിയ ചിത്രമായ മരണ മാസിന്‍റെ സ്വിച്ചോൺ ചടങ്ങിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ 

വീണ്ടും പൊട്ടിച്ചിരിപ്പിക്കാൻ ബേസിൽ ജോസഫ്; വരുന്നൂ, 'മരണമാസ്'

തിയറ്ററുകളിൽ വീണ്ടും പൊട്ടിച്ചിരിയുയർത്താൻ ബേസിൽ ജോസഫ് നായകനായി പുതിയ ചിത്രം വരുന്നു. 'മരണമാസ്' എന്ന് പേരിട്ട ചിത്രത്തിന്‍റെ സ്വിച്ചോൺ നടൻ ടൊവിനോ തോമസ് നിർവഹിച്ചു. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ തീമിൽ ഒരുങ്ങുന്ന ചിത്രമാണിത്.

പുതുമുഖമായ ശിവപ്രസാദാണ് ചിത്രത്തിന്‍റെ സംവിധാനം. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവരാണ് നിർമാണം.

പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക. ബാബു ആന്‍റണി, ആരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കഥ - സിജു സണ്ണി. തിരക്കഥ - സിജു സണ്ണി, ശിവപ്രസാദ്. ജൂലൈ 20ന് കൊച്ചിയിൽ മരണ മാസിന്‍റെ ചിത്രീകരണം ആരംഭിക്കും. 

Tags:    
News Summary - Marana mass movie switch on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.