മറാത്ത മന്ദിറിൽ 'ദിൽവാലേ ദുൽഹാനിയ ലേ ജായേ​​ങ്കേ' വീണ്ടും പ്രദർശനത്തിനെത്തും മുടങ്ങാതെ

മുംബൈ: 'തുജെ ദേഖാ തൊ യെ ജാനാ സനം...' ഈ പാട്ടും ദിൽവാലേ ദുൽഹാനിയ ലേ ജായേ​ങ്കേയും സൃഷ്​ടിച്ച തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. കിങ്​ ഖാൻ ഷാരൂഖ്​ ഖാനും കാജോളും തകർത്ത്​ അഭിനയിച്ച ചിത്രം. സിനിമ റിലീസ്​ ചെയ്​ത്​ 25വർഷത്തോളം മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ മുടങ്ങാതെ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം തിയറ്റിൽ പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡും ഇതോടെ ഡി.ഡി.എൽ​.ജെ സ്വന്തമാക്കിയിരുന്നു.

1995ന്​ റിലീസ്​ ആയ ചിത്രത്തിന്‍റെ ജനപ്രീതിയാണ്​ വർഷ​ങ്ങളോളം തിയറ്ററിൽ പ്രദർശിപ്പിക്കാനുള്ള കാരണവും. ഇന്നും ആരാധകർ ഏറെയുള്ള ചിത്രം മുടങ്ങിയത്​ കോവിഡ്​ 19 ലോക്​ഡൗണിൽ രാജ്യം മുഴുവൻ സ്​തംഭിച്ചപ്പോൾ മാത്രമായിരുന്നു. 1995 മുതൽ 2020 മാർച്ച്​ വരെ എല്ലാ ദിവസവും ഒരു മാറ്റിനി ഷോ ​തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. കാണികൾ കുറവായിരുന്നാൽ പോലും ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കും. ​

2020 നവംബറിൽ മഹാരാഷ്​ട്ര സർക്കാർ തിയറ്ററുകൾ 50 ശതമാനം കപ്പാസിറ്റിയോടെ തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും തിയറ്ററുകൾ അടച്ചു.


കോവിഡ്​ രണ്ടാം തരംഗത്തിന്​ ശേഷം ഒക്​ടോബർ 22ന്​ വീണ്ടും തിയറ്ററുകൾ മഹാരാഷ്​ട്രയിൽ തുറക്കും. മഹാരാഷ്​ട്രയിൽ തിയറ്ററുകൾ തുറക്കു​​േമ്പാൾ മറാത്ത മന്ദിറിൽ മാറ്റിനി ഷോയായി മാറ്റമില്ലാ​െത ദിൽവാലെ ദുൽഹാനിയ ലേ ജായേ​ങ്കേ തിരിച്ചെത്തുമെന്നാണ്​ റിപ്പോർട്ടുകൾ. മാറ്റിനി​ ഷോയായി ഡി.ഡി.എൽ.ജെ തന്നെ പ്രദർശിപ്പിക്കുമെന്ന്​ അറിയിച്ച്​ മറാത്ത മന്ദിർ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മനോജ്​ ​േദശായ്​ അറിയിച്ചു.

'ചിത്രത്തിന്‍റെ പ്രദ​ർശനം തുടരുമോയെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത്​ എല്ലായ്​പ്പോഴും ആദ്യ ഷോ ആയിരിക്കും. പാരമ്പര്യം തുടരുകയും ചെയ്യും. കോവിഡ്​ മഹാമാരി വന്നതിനാൽ മാത്രമാണ്​ ഷോ പിൻവലിച്ചത്​. യഷ്​ രാജ്​ ഫിലിംസുമായി ഞങ്ങൾക്ക്​ ദീർഘകാല ബന്ധമുണ്ട്​. പ്രത്യേകിച്ച്​ യഷ്​ ചോപ്രാജിയുമായി. അദ്ദേഹം എപ്പോഴും വിതരണക്കാരെയും പ്രദർശകരെയും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്​ ആദരാജ്ഞലികൾ അർപ്പിക്കാനുള്ള വഴി കൂടിയാണിത്​' -മനോജ്​ ദേശായ്​ പറഞ്ഞു.


കോവിഡ്​ ലോക്​ഡൗണിൽ തിയറ്റർ ബിസിനസ്​ ദുഷ്​കരമായിരുന്നുവെന്നും ദേശായ്​ പറഞ്ഞു. 18 മാസക്കാലം പ്രയാസം അനുഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'സ്റ്റാൾ ടിക്കറ്റിന്​ 20 രൂപയാണ്​. ഡ്രസ്​ സർക്കിളിന്​ 25ഉം ബാൽക്കണിക്ക്​ 30 രൂപയും. ദിനംപ്രതി 200 മുതൽ 300 വരെ ആളുകൾ എത്തും. 1100 ആണ്​ തിയറ്ററിന്‍റെ മുഴുവൻ സീറ്റിങ്​ കപ്പാസിറ്റി. റെയിൽവേ സ്​റ്റേഷന്‍റെയും ബസ്​ ഡിപ്പോയുടെയും സമീപമാണ്​ തിയറ്റർ. അവരുടെ യാത്ര തുടങ്ങുന്നതിന്​ മുമ്പായി തിയറ്ററിലെത്തുകയും വിശ്രമിക്കുകയും ചെയ്യും. ആഴ്ചാവസാനം തിയറ്ററിൽ ആളുകൾ കൂടുതലായി എത്തും. അതിനാൽ പുതിയ ചിത്രം പ്രദർശിപ്പിക്കുന്നതിനേക്കാൾ ഡി.ഡി.എൽ.ജെ പ്രദർശിപ്പിക്കുന്നതാണ്​ നല്ലത്​. തിയറ്ററിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ മാത്രം അനുമതിയുള്ളതിനാൽ ഹൗസ്​ഫുൾ കാണാൻ ഇടയില്ല. എന്നാല കോവിഡിന്​ മുമ്പ്​ അതും സംഭവിച്ചിരുന്നു' -അദ്ദേഹം പറഞ്ഞു.


'സാധാരണ കാഴ്ചക്കാരേക്കാൾ ഉപരി ഷാരൂഖും കാജോളും സ്​ക്രീനിൽ സൃഷ്​ടിക്കുന്ന മാജിക്​ കാണാനെത്തുന്ന നിരവധി വിശ്വസ്​തരായ ​പ്രേക്ഷകരു​ണ്ട്​. വൈ.ആർ.എഫ്​ പ്രദർശനം നിർത്താൻ തീരുമാനിക്കുന്നതുവരെ മറാത്ത മന്ദിറിൽ ചിത്രം പ്രദർശിപ്പിക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Maratha Mandir to Continue Screening Dilwale Dulhania Le Jayenge After Theatres Reopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.