പുഷ്പയെ തോൽപ്പിക്കാൻ ‘ ഭൻവർ സിങ് ഷെഖാവത്'; ഉഗ്രൻ ഗെറ്റപ്പിൽ ഫഹദ് ഫാസിൽ

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായ പുഷ്പയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസിൽ. ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികൾ ഫഹദിന്‍റെ മികവുറ്റ പ്രകടനത്തെ വാഴ്ത്തിയിരുന്നു. ഭൻവർ സിങ്ഷെഖാവത് എന്ന വില്ലൻ കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി. പുഷ്പ 2-വിലും ഫഹദ് വില്ലൻ വേഷത്തിലെത്തുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുത്തുവിട്ടിരിക്കുകയാണ് അണിയപ്രവർത്തകർ. തോക്കേന്തി നിൽക്കുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്‍റെ ചിത്രമാണ് പുഷ്പ . ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഛായാഗ്രാഹകൻ നിർവഹിക്കുന്നത് മിറെസ്‌ലോ കുബ ബ്രോസെക് ആണ്. സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

നെറ്റ്ഫ്ലിക്സ് ആണ് പുഷ്പ 2ന്റെ ഒടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 2024 ഡിസംബര്‍ 6നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Mass poster of Fahadh Faasil unveiled by Pushpa 2 makers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.