നീയെ​െൻറ മകനാണ്​... ഞാൻ തല്ലില്ല, പുറത്തുവരൂ; കെ.ആർ.കെയുടെ വീട്ടിലെത്തി മികാ സിങ്

നീയെ​െൻറ മകനാണ്​... ഞാൻ തല്ലില്ല, പുറത്തുവരൂ; കെ.ആർ.കെയുടെ വീട്ടിലെത്തി മികാ സിങ്

സൽമാൻ ഖാൻ ചിത്രം രാധെ റിലീസായതിന്​ പിന്നാലെ വീണ്ടും വിവാദങ്ങളിലേക്ക്​ തിരിച്ചുവന്നിരിക്കുകയാണ്​ കെ.ആർ.കെ എന്ന കമാൽ റാശിദ്​ ഖാൻ. പ്രകോപനപരമായ പോസ്റ്റുകളും വിഡിയോകളും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടാറുള്ള നടനെതിരെ ഏറ്റവും ഒടുവിൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്​ പ്രശസ്​ത ബോളിവുഡ്​ പിന്നണി ഗായകൻ മികാ സിങ്ങാണ്​. കെ.ആർ.കെയുടെ വീടിന്​ മുന്നിൽ നാടകീയ രംഗങ്ങളാണ്​ മികാ സിങ്​ സൃഷ്​ടിച്ചത്​. അതി​െൻറ വിഡിയോ ചില ഒാൺലൈൻ ഫാൻ ക്ലബ്ബുകൾ പങ്കുവെക്കുകയായിരുന്നു.

സൽമാൻ ഖാനെ വ്യക്​തിപരമായി ആക്രമിച്ചതിന്​​ മികാ സിങ്​ കെ.ആർ.കെയെ കഴുതയെന്നും എലിയെന്നും വിളിച്ചിരുന്നു. രാധേയെ പറ്റി ​മോശം റിവ്യൂ നൽകിയ കെ.ആർ.കെക്കെതിരെ സൽമാൻ വക്കീൽ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയായിരുന്നു അത്​. എന്നാൽ, താനും സൽമാനും തമ്മിലുള്ള വിഷയത്തിൽ കയറി ഇടപെട്ട്​ പബ്ലിസിറ്റിയുണ്ടാക്കാൻ ശ്രമിക്കുന്ന ചീപ്​ ഗായകൻ എന്ന്​ വിളിച്ചാണ്​ കെ.ആർ.കെ അതിനെ പ്രതിരോധിച്ചത്​. പിന്നാലെ കെ.ആർ.കെയെ കളിയാക്കുന്ന പാട്ടിറക്കുമെന്ന്​ മികാ സിങ്ങും അറിയിച്ചു.

അതിന്​ ശേഷമാണ്​ ഗായകൻ അപ്രതീക്ഷിത നീക്കം നടത്തിയത്​. കെ.ആർ.കെയുടെ വീടിന്​ പുറത്ത്​ നിൽക്കുകയായിരുന്ന മികാ സിങ്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുന്നതായാണ് പ്രചരിക്കുന്ന​ വിഡിയോയിലുള്ളത്​. ''നോക്കൂ, സഹോദരാ, ഞാൻ നിങ്ങളുടെ വീടിന് പുറത്ത് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നു. നിങ്ങൾ എവിടെയെന്ന്​ പറഞ്ഞാൽ, അവിടെ വെച്ച്​ നിങ്ങളെ കാണാൻ തയ്യാറാണ്. നിങ്ങൾ എപ്പോഴും എ​െൻറ മകനാണ്​. എനിക്ക് നിങ്ങളോട് ശത്രുത പുലർത്താനാവില്ല, ഞാൻ നിങ്ങളെ തല്ലുകയുമില്ല.. കാരണം നിങ്ങൾ എ​െൻറ മകനാണ്''. -പരിഹാസ രൂപേണ മികാ സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

ഞാൻ നിങ്ങളുടെ വീടിന് പുറത്ത് നിൽക്കുകയാണ്, പക്ഷേ നിങ്ങൾ ഇത് വിറ്റതായാണ്​ എനിക്ക്​ തോന്നുന്നത്​. എനിക്ക് നിങ്ങളോട് വ്യക്തിപരമായ ശത്രുതയില്ല, അതുകൊണ്ട്​ ദയവായി നിങ്ങളുടെ മറ്റെല്ലാ വീടുകളും വിൽക്കരുത്. നിങ്ങൾ എ​െൻറ മകനാണ്​. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.., പക്ഷേ വീട് വിറ്റ് പോകാൻ മാത്രം അതൊരു വലിയ കാര്യമല്ല. എല്ലാത്തിനുമുപരി, നിങ്ങൾ എ​െൻറ അയൽവാസിയാണ്'', -മികാ സിങ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Mika Singh reaches Kamaal R Khans house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.