പട്ടിണി കിടന്നിട്ടുണ്ട്, റോഡരികിൽ ഉറങ്ങിയിട്ടുണ്ട്; ജീവിതം സിനിമയാക്കരുതെന്ന് മിഥുൻ ചക്രവർത്തി

 ന്റെ ജീവിതം ആരും സിനിമയാക്കരുതെന്ന് നടൻ മിഥുൻ ചക്രവർത്തി. ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുപോലെ മറ്റൊരാൾക്കും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി. കൂടാതെ നിറത്തിന്റെ പേരിൽ നേരിടേണ്ട വന്ന വിവേചനത്തെ കുറിച്ചും മിഥുൻ ചക്രവർത്തി പറഞ്ഞു.

നിറത്തിന്റെ പേരിൽ പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം കളറിന്റെ പേരിൽ അപമാനിക്കപ്പെട്ടു. പലപ്പോഴും ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വന്നിട്ടിണ്ട്; മിഥുൻ ചക്രവർത്തി പറഞ്ഞു. നിറ കണ്ണുകളോടെ ഉറങ്ങിയ രാത്രികൾ ഉണ്ടായിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

റോഡരികിൽ കിടന്ന് ഉറങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നില്ല. മറിച്ച് മാനസികമായി തകർക്കുകയും സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. അത് ഞാൻ ആഗ്രഹിക്കുന്നില്ല; നടൻ വ്യക്തമാക്കി.

Tags:    
News Summary - Mithun Chakraborty Opens Up About His struggle In Movie Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.