'ബകാസുരൻ' ബി.ജെ.പി പിന്തുണയുള്ള ചിത്രം; അമീർ സുൽത്താന് മറുപടിയുമായി സംവിധായകൻ മോഹൻ

സംവിധായകൻ സെൽവരാഘവൻ, നാട്ടി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മോഹൻ. ജി സംവിധാനം ചെയ്ത ചിത്രമാണ് ബകാസുരൻ. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് ബിജെപി പിന്തുണയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ അമീർ സുൽത്താൻ എത്തിയിരുന്നു. ബിജെപി നേതാവ് എച്ച്. രാജ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയായിരുന്നു സംവിധായകന്റെ പ്രതികരണം.

'ഇത്രവേഗത്തിൽ എച്ച്. രാജ എങ്ങനെയാണ് ഒരു സിനിമ കണ്ട് റിവ്യൂ പറഞ്ഞതെന്ന് മനസിലാകുന്നില്ല. കാലാ, കബാലി, മദ്രാസ് പോലുള്ള ചിത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ. ഉത്തരേന്ത്യയിലെ പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന്' സംവിധായകൻ പറഞ്ഞു.

അമീറിന്റെ വാക്കുകൾ വൈറലായതോടെ മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ മോഹൻ. ജി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പറഞ്ഞ കാര്യങ്ങൾക്ക് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ സംവിധായകൻ വെല്ലുവിളിച്ചു.

'സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഇത്തരത്തിലുള്ള പ്രസ്താവന നടത്തരുത്. ലോൺ എടുത്താണ് സിനിമ പൂർത്തിയാക്കിയത്. സിനിയെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്തരുത്. പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കണം'- മോഹൻ .ജി പറഞ്ഞു.

ഫെബ്രുവരി 17 നാണ് ബകാസുരൻ തിയറ്ററുകളിൽ എത്തിയത്. സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടൻ കാർത്തി എന്നിവർ എത്തിയിരുന്നു.

Tags:    
News Summary - Mohan G Reacts To Director Ameer's Bakasuran Backed By BJP' Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.