വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആറാട്ടിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. വിഷുദിനത്തിൽ 11 മണിക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്.
പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമായ 'നെയ്യാറ്റിൻകര ഗോപെൻറ ആറാട്ട്' ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാൽ ചിത്രമങ്ങളിലൊന്നാണ്.
മുണ്ട് മടക്കിക്കുത്തിയുള്ള ആക്ഷൻ രംഗങ്ങൾ നിറച്ചാണ് ടീസർ നിർമിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയിലുള്ള ഡയലോഗുമുണ്ട്.ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിെൻറ പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സൂചിപ്പിച്ചിരുന്നു.
നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.