ചിത്രം ഒരുങ്ങുന്നത് 400 കോടി ബജറ്റിൽ, ലൂസിഫർ പോലെയല്ല എമ്പുരാൻ...

ലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ്  ചിത്രം പ്രഖ്യാപിച്ചത്.

ലൂസിഫറിനെക്കാൾ വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാനെന്ന് പ്രഖ്യാപന വേളയിൽ മോഹൻലാൽ പറഞ്ഞു.  

ലൂസിഫറിനെക്കാൾ വലിയ കാൻവാസിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തുന്നത്. എന്നാൽ ഒരു പാൻ-ഇന്ത്യൻ മാത്രമല്ല, ഒരു പാൻ വേൾഡ് ലെവൽ സിനിമയാണെന്നുംമോഹൻലാൽ കൂട്ടിച്ചേർത്തു.

എമ്പുരാൻ മൂന്ന് ഭാഗമുള്ള സീരീസിന്റെ രണ്ടാംഭാഗമാണെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്ത് മുരളി ഗോപി പറഞ്ഞു. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ഇതൊരു തുടക്കമാണെന്നും നടൻ കൂട്ടിച്ചേർത്തു.

സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ള ജോലികൾ വളരെ വേഗത്തിൽ പൂർത്തിയാക്കുമെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് വെളിപ്പെടുത്തി. 'എമ്പുരാൻ' ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറായിരിക്കും. ഇന്ത്യക്ക് പുറത്തും നിരവധി ലൊക്കേഷനുകൾ ഉണ്ടായിരിക്കുമെന്നും നടൻ പറഞ്ഞു.

ഞാൻ മോഹന്‍ലാല്‍ സാറിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമായിരുന്നു ലൂസിഫറിന്റേത്. ഇനിയും ഈ കൂട്ടുക്കെട്ടില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകട്ടെ. ഭാഷകള്‍ക്കപ്പുറം ഈ സിനിമ വളരട്ടെ'-ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 

Tags:    
News Summary - Mohanlal and Prithviraj 's ‘Empuraan' Movie whopping budget of Rs 400 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.