‘ആയിഷ’യിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ നടിയാണ് മോന തവീൽ. ചിത്രത്തിൽ ‘മാമ്മാ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട മോന രണ്ടര പതിറ്റാണ്ടായി യു.എ.ഇയിലെ പ്രവാസിയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും സംഗീതവീഡിയോകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മുഴുനീള സിനിമയിലേക്ക് എത്തിയിരിക്കുന്നത്. കന്നിയങ്കത്തിൽ തന്നെ മാസ്മരിക പ്രകടനം കാഴ്ചവെച്ച സിറിയക്കാരി മോനയുടെ വിശേഷങ്ങൾ...
മലയാളികളുടെ സ്നേഹം
ചിത്രം പുറത്തിറങ്ങിയ ശേഷം നിരവധി മലയാളികളാണ് സ്നേഹാന്വേഷണങ്ങളുമായി വിളിക്കുന്നത്. പുറത്തിറങ്ങുമ്പോൾ പലരും തിരിച്ചറിഞ്ഞ് തുടങ്ങി. ഇൻസ്റ്റഗ്രാമിലാണ് ഏറ്റവും കൂടുതൽ മെസേജുകൾ വരുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്. പലരും കേരളത്തിലേക്ക് ക്ഷണിക്കുന്നു. സിനിമയിറങ്ങിയ ശേഷം മറ്റ് സിനിമകൾക്കായും ചിലർ സമീപിച്ചിരുന്നു. ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മലയാള സിനിമയിലേക്ക്
പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇതുവഴി ബോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെ നേരത്തെ തന്നെ അറിയാം. ഒരു ഏജൻസിക്ക് അവർ എന്റെ നമ്പറും വിവരങ്ങളും നൽകിയിരുന്നു. അങ്ങിനെയാണ് ആയിഷയുടെ കാസ്റ്റിങിനായി വിളി വരുന്നത്. അവർ പറഞ്ഞ രീതിയിൽ അഭിനയിച്ചു. ഇമോഷനലായ ഡയലോഗുകൾ പറയാൻ അവർ ആവശ്യപ്പെട്ടിരുന്നു.
ഈ സമയം അമ്മയെ ഓർത്തു. കരഞ്ഞുകൊണ്ടാണ് ഡയലോഗ് പറഞ്ഞത്. ഷൂട്ടിങ്ങിനിടയിലും ഞാൻ കരഞ്ഞിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങൾ കാമറയിൽ കണ്ട് കരയും. എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് മറ്റുള്ളവർ ചിരിക്കും. അതെന്റെ ഹൃദയത്തിൽ സ്പർശിച്ചു എന്ന് മറുപടി പറയും. കേരളത്തിലേക്ക് കേരളത്തിലെത്തി ‘ആയിഷ’ സിനിമയിലെ യഥാർത്ഥ നായിക നിലമ്പൂർ ആയിശയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. നിരവധി വെല്ലുവിളികളെ അതിജീവിച്ച കരുത്തയാണ് നിലമ്പൂർ ആയിശയെന്ന് കേട്ടറിഞ്ഞു. നേരിൽ കാണണം. മഞ്ജു വാര്യർ അപാര അഭിനയേത്രിയാണ്. എന്താണ് ചെയ്യുന്നതെന്നും ചെയ്യേണ്ടതെന്നും മഞ്ജുവിനറിയാം. അനുകമ്പയുള്ള വ്യക്തി കൂടിയാണ്. കാമറക്ക് മുന്നിൽ അതിശയിപ്പിക്കുന്ന നടിയായ മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.