ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യ ഗവെർന്മെന്റിന്റെ എ.ഐ വെബ് സൈറ്റിൽ രേഖപ്പെടുത്തിയ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21 ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.നേരത്തെ മേയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം ജൂൺ 21 ലേക്ക് മാറ്റുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടൻ തന്റെ അസുഖത്തെ സംബന്ധിച്ച കാര്യം ഒരു ചടങ്ങിൽ വെച്ച് വെളിപ്പെടുത്തുകയുണ്ടായി . അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ചെറിയ രീതിയിൽ തനിക്കുണ്ടെന്നും ചെറുപ്പത്തിൽ കണ്ടത്തിയിരുന്നെങ്കിൽ അത് മാറ്റാനാകുമായിരുന്നെന്നും ആ നടൻ തുറന്നു പറഞ്ഞിരുന്നു. തന്റെ നാല്പത്തി ഒന്നാം വയസ്സിലാണ് ആ രോഗം തിരിച്ചറിഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത് . മോണിക്ക ഒരു എ ഐ സ്റ്റോറി യഥാർത്ഥത്തിൽ പ്രമുഖ നടൻ സൂചിപ്പിച്ച ആ അസുഖം വന്ന ഒരു കുട്ടിയുടെ കഥയാണ് ഹൈപ്പർ ആക്റ്റീവ് ആയ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല . ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉചിതമായ സമയത്തു ചികിത്സ നൽകാത്തതിനെ തുടർന്നു നാല്പത്തി ഒന്നാം വയസ്സിലും അതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് .മോണിക്ക ഒരു എ ഐ സ്റ്റോറി ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെക്കുറിച്ചും അവൻ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചും കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണ്- അണിയറപ്രവർത്തകർ വ്യക്തമാക്കി.
മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ കഥാപാത്രമായി അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അപർണ മൾബറിയും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശുഭ ടീച്ചർ, സിന്ധു ടീച്ചർ, ആനന്ദ ജ്യോതി, ഹരി,അജയ് കല്ലായി, അനിൽ ബേബി, പി കെ അബ്ദുല്ല,സിനി എബ്രഹാം, ആൽബർട്ട് അലക്സ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. പ്രഭാവർമയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകി റോണി റാഫേലാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.ഡി ഓ പി സജീഷ് രാജ് എഡിറ്റിങ്-ഹരി ജി നായർ , സാംസ് പ്രൊഡക് ഷൻ ഹൗസിന്റെ പേരിൽ മൻസൂർ പള്ളൂർ നിർമിച്ച സിനിമയുടെ കഥയും സംവിധാനവും ഇ എം അഷ്‌റഫ് ആണ് . കാഞ്ഞങ്ങാട് മാഹി കൊച്ചിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത് .
മൻസൂർ പള്ളൂർ രചിച്ച, അമേരിക്കക്കാരിയായ അപർണ്ണ മൾബറി മലയാളത്തിൽ പാടിയ സിനിമയുടെ പ്രൊമോഷൻ ഗാനം ഇപ്പോൾ വൈറലാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.