ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന സങ്കൽപ്പങ്ങൾ മാറിമറിഞ്ഞത് അടുത്തിടെയാണ്. പാൻ ഇന്ത്യൻ താരങ്ങളായി നിരവധിപേരാണ് സൗത് ഇന്ത്യയിൽനിന്ന് ഉയർന്നുവന്നത്. അപ്പോഴും ജനപ്രിയതാരങ്ങളിൽ മുമ്പന്മാർ ബോളിവുഡിൽ നിന്നുതന്നെയായിരുന്നു. ഇപ്പോഴിതാ അതിനും ഇളക്കം തട്ടുകയാണ്. സാക്ഷാൻ കിങ് ഖാനെ ഉൾപ്പടെ പിൻതള്ളി സൗത് സൂപ്പർ സ്റ്റാറുകൾ തങ്ങളുടെ കസേര ഉറപ്പിക്കുകയാണ്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കൾ ജനപ്രീതിയിൽ മാത്രമല്ല പണത്തിളക്കത്തിന്‍റേയും കാര്യത്തിൽ ബോളിവുഡിനെ കടത്തിവെട്ടുന്നുണ്ട്. ഓറിക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ ഒക്ടോബറിലെ ലിസ്റ്റിൽ ഒന്നാമതുള്ളത് തമിഴ് നടൻ വിജയ് ആണ്. ഷാരൂഖ് ഖാനെ മറികടന്നാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് ഒന്നാം സ്ഥാനത്തെത്തിയത്. കരിയർ ബെസ്റ്റ് പ്രകടനങ്ങളുടെ പിൻബലത്തോടെ ഷാരൂഖ് ഖാൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
ആദ്യ 10 പേരുടെ പട്ടികയിൽ മൂന്ന് ബോളിവുഡ് താരങ്ങൾ മാത്രമാണുള്ളത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ. ബാക്കിയുള്ളവർ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ നിന്നുള്ളവരാണ്. ഇതും മാറ്റത്തിന്‍റെ സൂചനയാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും ജനപ്രിയരായ 10 പുരുഷ താരങ്ങൾ ഇവരാണ്.
1.വിജയ്
2.ഷാറൂഖ് ഖാൻ
3.പ്രഭാസ്
4.സൽമാൻ ഖാൻ
5.അക്ഷയ് കുമാർ
6.അജിത് കുമാർ
7.ജൂനിയർ എൻടിആർ
8.അല്ലു അർജുൻ
9.സൂര്യ
10.മഹേഷ് ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.