Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാജ്യത്തെ ഏറ്റവും...

രാജ്യത്തെ ഏറ്റവും ജനപ്രിയ താരം​?; സാക്ഷാൽ കിങ്​ ഖാനെ പിന്തള്ളി സൗത്ത്​ സൂപ്പർസ്റ്റാർ

text_fields
bookmark_border
Most popular actors of India
cancel

ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ്​ ആണെന്ന സങ്കൽപ്പങ്ങൾ മാറിമറിഞ്ഞത്​ അടുത്തിടെയാണ്​. പാൻ ഇന്ത്യൻ താരങ്ങളായി നിരവധിപേരാണ്​ സൗത്​ ഇന്ത്യയിൽനിന്ന്​ ഉയർന്നുവന്നത്​. അപ്പോഴും ജനപ്രിയതാരങ്ങളിൽ മുമ്പന്മാർ ബോളിവുഡിൽ നിന്നുതന്നെയായിരുന്നു. ഇപ്പോഴിതാ അതിനും ഇളക്കം തട്ടുകയാണ്​. സാക്ഷാൻ കിങ്​ ഖാനെ ഉൾപ്പടെ പിൻതള്ളി സൗത്​ സൂപ്പർ സ്റ്റാറുകൾ തങ്ങളുടെ കസേര ഉറപ്പിക്കുകയാണ്​.

ദക്ഷിണേന്ത്യയിൽ നിന്നുള്ള അഭിനേതാക്കൾ ജനപ്രീതിയിൽ മാത്രമല്ല പണത്തിളക്കത്തിന്‍റേയും കാര്യത്തിൽ ബോളിവുഡിനെ കടത്തി​വെട്ടുന്നുണ്ട്​. ഓറിക്സ്​ മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ ഒക്​ടോബറിലെ ലിസ്റ്റിൽ ഒന്നാമതുള്ളത്​ തമിഴ്​ നടൻ വിജയ്​ ആണ്​. ഷാരൂഖ് ഖാനെ മറികടന്നാണ്​ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയ് ഒന്നാം സ്ഥാനത്തെത്തിയത്​. കരിയർ ബെസ്റ്റ്​ പ്രകടനങ്ങളുടെ പിൻബലത്തോടെ ഷാരൂഖ്​ ഖാൻ ആണ്​ രണ്ടാം സ്ഥാനത്തുള്ളത്​.


ആദ്യ 10 പേരുടെ പട്ടികയിൽ മൂന്ന് ബോളിവുഡ് താരങ്ങൾ മാത്രമാണുള്ളത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ. ബാക്കിയുള്ളവർ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ നിന്നുള്ളവരാണ്. ഇതും മാറ്റത്തിന്‍റെ സൂചനയാണ്​. പുതിയ റിപ്പോർട്ട്​ അനുസരിച്ച്​ രാജ്യത്തെ ഏറ്റവും ജനപ്രിയരായ 10 പുരുഷ താരങ്ങൾ ഇവരാണ്​.

1.വിജയ്

2.ഷാറൂഖ് ഖാൻ

3.പ്രഭാസ്

4.സൽമാൻ ഖാൻ

5.അക്ഷയ് കുമാർ

6.അജിത് കുമാർ

7.ജൂനിയർ എൻടിആർ

8.അല്ലു അർജുൻ

9.സൂര്യ

10.മഹേഷ് ബാബു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayPopular ActorPrabhasAllu ArjunMovie NewsSharukh Khan
News Summary - Most popular actors of India: SRK OUT from top 1, here’s list
Next Story