ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിൻെറ ജീവിത പോരാട്ടം സിനിമാകുന്നു. നമ്മുടെ സിലബസ്സുകളിലും, ധർമ്മശാസ്ത്രങ്ങളിലും അപൂർണ്ണതയുടെ ചാപ്പ കുത്തി പാർശ്വവൽക്കരിക്കപ്പെട്ടു പോയവരുടെ അസ്തിത്വ വ്യഥകളുടെയും ജീവിത പോരാട്ടങ്ങളുടെയും കഥ ചലച്ചിത്രമാക്കുകയാണ് സംവിധായകൻ പ്രദീപ് ചൊക്ലി.
പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടൻ തുടങ്ങിയ തൻ്റെ മുൻ സിനിമകളിലെ പോലെ തന്നെ പുതിയ ചിത്രത്തിലും മറ്റൊരു സാമുഹ്യ വിഷയമാണ് പ്രദീപ് പറയുന്നത്. തൻ്റെ അസ്തിത്വ പൂർണതക്ക് വേണ്ടി ട്രാൻസ്ജൻഡറായ അനന്യ കുമാരി നടത്തിയ ജീവിത സമരങ്ങളാണ് പുതിയ ചിത്രത്തിന് ആധാരം.
അനന്യയായി ഒരു ട്രാൻസ്ജെഡർ തന്നെ വേഷമിടുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.