ന്യൂഡൽഹി: 'രണ്ടാമൂഴം' തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഹരജി പിൻവലിക്കുകയാണെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷകൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി െബഞ്ച് അംഗീകരിച്ചു. ഇരുവരും തമ്മിലെ ഒത്തുതീർപ്പ് വ്യവസ്ഥകളും കോടതി ശരിവെച്ചു.
എം.ടിക്ക് തിരക്കഥ തിരിച്ചുനൽകാനും ശ്രീകുമാർ മേനോന് അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ മടക്കിനൽകാനുമാണ് ഇരുവരും ധാരണയായിരുന്നത്. ഇവർ തമ്മിലുള്ള കരാർപ്രകാരം ശ്രീകുമാർ മേനോൻ ഈ തിരക്കഥ വെച്ചോ സമാനമായ തിരക്കഥവെച്ചോ സിനിമ ചെയ്യില്ല. ധാരണപ്രകാരം കോഴിക്കോട് മുൻസിഫ് കോടതിയിലെ ഹരജിയും പിൻവലിക്കും. എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ സിനിമയാക്കാൻ 2014ലാണ് കരാർ ഒപ്പിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് എം.ടി. വാസുദേവൻ നായർ സംവിധായകനും നിര്‍മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചു.
'രണ്ടാമൂഴം' കേസ് ഒത്തുതീരുന്നതിൽ സന്തോഷമുണ്ടെന്ന് എം.ടി. വാസുദേവൻ നായർ പ്രതികരിച്ചു. തിരക്കഥ തിരിച്ചുകിട്ടണെമന്നതായിരുന്നു തെൻറ ആവശ്യം. കോഴിക്കോട് കോടതിയിൽനിന്ന് തിരക്കഥ തിരിച്ചുകിട്ടും. താൻ വാങ്ങിയ അഡ്വാൻസ് തുക തിരിച്ചുനൽകുന്നതോടെ കേസ് അവസാനിക്കുമെന്ന് എം.ടി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാമൂഴം സിനിമ യാഥാർഥ്യമാകാൻ െവെകിപ്പോയി. കുറച്ചു നേരത്തേ ആയിരുന്നെങ്കിൽ ഇതുമായി ബന്ധപ്പെട്ട യാത്രക്കടക്കം ആരോഗ്യം അനുവദിക്കുമായിരുന്നു. സിനിമ സംവിധാനം ചെയ്യാൻ ഇപ്പോൾ തനിക്ക് പ്രയാസമാണ്. ഈ തിരക്കഥയുപയോഗിച്ച് സിനിമ ചെയ്യാൻ പറ്റിയ സംവിധായകനെ കണ്ടെത്തും. എല്ലാം ചർച്ച ചെയ്ത് തീരുമാനിക്കും. 'രണ്ടാമൂഴ'ത്തിെൻറ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയുണ്ട്. ഏതു ഭാഷയിലെടുക്കണെമന്ന് തീരുമാനിച്ചിട്ടില്ലെന്നും എം.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.