ഇത് സ്പെയിനോ സ്വീഡനോ അല്ല, അൽപ വസ്ത്രം ധരിച്ചെത്താൻ എങ്ങനെ ധൈര്യം വന്നു; ദീപിക പദുകോണിനെ വിമർശിച്ച് മുകേഷ് ഖന്ന

 നടി ദീപിക പദുകോണിനെതിരെ രൂക്ഷവിമർശനമവുമായി മുകേഷ് ഖന്ന. ഷാരൂഖ് ഖാൻ ചിത്രമായ പത്താനിലെ ബേഷറം റംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് നടിക്കെതിരെ രംഗത്ത് എത്തിയത്. പാട്ട് രംഗത്തിൽ അതീവ ഗ്ലാമറസായിട്ടാണ് ദീപിക എത്തിയിരിക്കുന്നത്.

ഇപ്പോൾ അൽപം വസ്ത്രം ധരിച്ച് എത്തും പിന്നീട് ആളുകളെ ആകർഷിക്കാനയി വസ്ത്രമില്ലാതെ എത്തുമെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. കൂടാതെ ഇത്രയും മോശമായ ഗാനമുള്ള ചിത്രത്തിന് എങ്ങനെ സെൻസർ ബോർഡ് അനുമതി ലഭിച്ചുവെന്നും ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും താരം കൂട്ടിച്ചേർത്തു.

'യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത തരത്തിലേക്ക് നമ്മുടെ സിനിമാ മേഖല പോകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത് അശ്ലീലതയുടെ കാര്യമാണ്, ഇതിന് ഏതെങ്കിലുമൊരു മതവുമായോ ബന്ധമില്ല'- മുകേഷ് ഖന്ന പറഞ്ഞു.

'ഇത് , അശ്ലീലതയുടെ പ്രശ്നമാണ്. നമ്മുടെ രാജ്യം സ്പെയിനോ സ്വീഡനോ അല്ലെങ്കിൽ എന്തും അനുവദിക്കുന്ന ഒരു രാജ്യമല്ല. ഇത്തരത്തിലുള്ള അൽപ വസ്ത്രം ധരിച്ച് ആളുകളുടെ മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നു. ഇനി അടുത്ത തവണ വസ്ത്രമില്ലാതെ  പ്രേക്ഷകരുടെ മുന്നിൽ വരും'.

ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിനേയും മുകേഷ് ഖന്ന വിമർശിച്ചു. 'സിനിമകൾ ആരുടേയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്ന സിനിമകൾ സെൻസർ പാസാക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് താറുമാറാക്കാൻ കഴിയും. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെൻസർ ബോർഡ് എങ്ങനെ അത് പാസാക്കും? ബോധപൂർവമുളള പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ?- താരം ചോദിച്ചു,

ഒരു ഇടവേളക്ക് ശേഷം പുറത്ത് ഇറങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. 2023 ജനുവരി 25നാണ്  പ്രദർശനത്തിന് എത്തുന്നത്.

Tags:    
News Summary - Mukesh Khanna on criticize Besharam Rang song's Deepika Padukone Dressing Style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.