സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്രത്തിന് അനുവാദം നൽകുന്ന നിർദേശമടക്കമുള്ള കേന്ദ്ര സര്‍ക്കാരിെൻറ പുതിയ സിനിമാനിയമ കരടിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
''ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്ന്' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയായിരുന്നു അദ്ദേഹത്തിെൻറ പോസ്റ്റ്. 'സമൂഹത്തിെൻറ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന' അമേരിക്കന്‍ അഭിഭാഷകനായ ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്ട്ടിെൻറ വാക്കുകളും മുരളി ഗോപി പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
രാജ്യത്തെ സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം രംഗത്തെത്തിയത്. ഇതു സംബന്ധിച്ച കരട് ബില്ലും തയ്യാറായിട്ടുണ്ട്. ഏതെങ്കിൽ സിനിമയെക്കുറിച്ച് പരാതി ലഭിച്ചാൽ കേന്ദ്രത്തിന് പുനഃപരിശോധന നടത്താൻ പുതിയ നിയമത്തിലൂടെ അനുവാദം ലഭിക്കും. ബില്ലില്‍ പൊതുജനാഭിപ്രായം തേടിയ കേന്ദ്രം, ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സിനിമയുടെ വ്യാജപതിപ്പുകൾ ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്. മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവും കുറഞ്ഞത് മൂന്ന് ലക്ഷം പിഴയുമാണ് ഈടാക്കുക.
1952ലെ സിനിമാട്ടോഗ്രാഫ് ആക്റ്റ് ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളുടെ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും നിർദേശങ്ങൾ നൽകാനും സർക്കാറിന് അധികാരമുണ്ടെന്ന് കരടിൽ പറയുന്നു. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ സർക്കാർ പരിശോധിക്കാൻ പാടില്ലെന്ന് കർണാടക ഹൈകോടതി ഉത്തരവിടുകയും സുപ്രീം കോടതി 2000 നവംബറിൽ ആ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് കേന്ദ്രം ഭേദഗതി വരുത്തുന്നത്.
പ്രായപരിധി അനുസരിച്ച് സർട്ടിഫിക്കേഷനിലും മാറ്റം വരുത്താനുള്ള വ്യവസ്ഥകൾ കരട് ബില്ലിലുണ്ട്. നിലവിലുള്ള യു.എ വിഭാഗത്തെ വിഭജിക്കും. യു/എ7, യു/എ 13+, യു/എ 16+ എന്നിവയാകും പുതിയ വിഭാഗങ്ങൾ. ജൂലൈ രണ്ടിനകം പൊതുജനങ്ങൾ അഭിപ്രായം നൽകണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അതേസമയം, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അനുമതി ലഭിക്കുന്നതിൽ സിനിമ മേഖലയിൽ ആശങ്കയുണ്ട്. ഇത് സ്വതന്ത്ര ചലച്ചിത്ര ആവിഷ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലരും കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.