നടൻ വിജയ് യുടെ വസ്ത്രധാരണത്തെ വിമർശിച്ച് സംഗീത സംവിധായകനും അവതാരകനുമായ ജെയിംസ് വസന്തൻ. ഒരു നായകൻ മനോഹരമായ വസ്ത്രം ധരിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷക്കുന്നത് അദ്ദേഹത്തിന്റെ ആരാധകരായിരിക്കുമെന്നും വാരിസിന്റെ ഓഡിയോ ലോഞ്ചിൽ എത്തിയ വിജയ് യുടെ ലുക്ക് കണ്ടപ്പോൾ തനിക്ക് അസ്വസ്ഥത തോന്നിയെന്നും സംഗീത സംവിധായകനും അവതാരകനുമായ ജെയിംസ് വസന്തൻ ഫേസ്ബുക്കിൽ കുറിച്ചു.
'വേദിയിലെത്തിയ വിജയ് യുടെ ലുക്ക് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. മുടിയും താടിയുമൊക്ക ചീകി മനോഹരമായി വയ്ക്കാമയിരുന്നു. കൂടാതെ പരിപാടിക്ക് അനുസരിച്ചിള്ള വസ്ത്രം ധരിക്കാമായിരുന്നെന്നും തോന്നി. ഇത് ലാളിത്യത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം കരുതിയിരിക്കാം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ആരാധകർ അത്തരമൊരു വാദം ഉന്നയിച്ചേക്കാം. പക്ഷേ, ലാളിത്യവും ഔചിത്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.
നമ്മൾ ജോലിക്കോ ഒരു അഭിമുഖത്തിനെ പോകുമ്പോൾ എന്തുകൊണ്ടാണ് വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത്. ഓരോ സ്ഥലത്തിനും അതിന്റേതായ വസ്ത്രധാരണ ശൈലിയുണ്ടാവും.വിജയ്‌യെപ്പോലുള്ള ഒരു സൂപ്പർസ്റ്റാറിന് ആരാധകരെ സ്വാധീനിക്കാൻ കഴിയും.
സിനിമയും ക്രിക്കറ്റും ജീവശ്വാസമായി മാറിയ ഇന്ത്യയിൽ ഈ മേഖലകളിലുള്ളവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സിനിമകളിൽ, താരങ്ങൾ എല്ലാത്തരം ഫാഷനബിൾ വസ്ത്രങ്ങളും ധരിക്കുന്നു. യഥാർഥ ജീവിതത്തിൽ ലളിതമായ വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നു. അത് ഒരാൾക്ക് മനസ്സിലാക്കാം. പക്ഷേ, ഒരു പൊതുവേദിയിൽ, ആരാധകർ നിങ്ങളെ വീക്ഷിക്കുന്നുണ്ട്.
ഹോളിവുഡ്, ബോളിവുഡ്, തെലുങ്ക് സിനിമകളിലെ ഒരു താരവും വസ്ത്രധാരണത്തിൽ വീഴ്ച വവരുത്താറില്ല. താരങ്ങൾ സമ്പന്നരാണെന്ന് എല്ലാവർക്കും അറിയാം. നിങ്ങൾ നല്ല വസ്ത്രം ധരിച്ചാൽ ആരും നിങ്ങളെ മോശമായി വിചാരിക്കില്ല. ഒരു താരം മനോഹരമായ വസ്ത്രം ധരിക്കുമ്പോൾ ആദ്യം സന്തോഷിക്കുന്നത് ആരാധകരാണ്. പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ മികച്ച വസ്ത്രം ധരിക്കൂ, അവധി ആഘോഷവേളയിൽ നിങ്ങളുടെ ആഗ്രഹത്തിന് വസ്ത്രം ധരിക്കാം'- സംഗീത സംവിധായകൻ പറഞ്ഞു.
വളരെ ലളിതമായ ലുക്കിലായിരുന്നു 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിൽ വിജയ് എത്തിയത്.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12നാണ് തിയറ്ററുകളിൽ എത്തുന്നത്. രശ്മികയാണ് നായിക. പ്രകാശ് രാജ്, ശരത്കുമാർ, ശ്രീകാന്ത് മേക, ശ്യാം, യോഗി ബാബു, ജയസുധ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ ഇതിനകം തന്നെ യുട്യൂബിൽ ട്രെൻഡിങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.