മലയാള ചിത്രങ്ങൾക്ക് ഇപ്പോൾ ഉത്തരേന്ത്യയിൽ നല്ലകാലമാണ്. ഹിന്ദിയിലേക്ക് മൊഴിമാറ്റുന്ന സിനിമകൾക്ക് വൻ സ്വീകാര്യതയാണ് അവിടെ ലഭിക്കുന്നത്. ഒമർ ലുലുവിന്‍റെ 'അഡാർ ലവ്' സ്റ്റോറിയുടെ ഹിന്ദി മൊഴിമാറ്റം ആയിരക്കണക്കിനാളുകളാണ് കണ്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ 'ഗോദ' എന്ന ടൊവീനോ തോമസ് ചിത്രം ഇവിടെ ഹിറ്റായിരുന്നു. ബീഫും മലയാളിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ടൊവീനോയുടെ കഥാപാത്രം വിവരിക്കുന്നത് ഹിറ്റ് ഡയലോഗായി മാറുകയും ചെയ്തു.
എന്നാൽ, ഹിന്ദിയിലേക്ക് മൊഴിമാറ്റിയപ്പോൾ സിനിമയിൽ ബീഫ് കാണാതായിരിക്കുകയാണ്. ബീഫ് റോസ്റ്റിന് പകരം മട്ടൺ റോസ്റ്റാണ് ഹിന്ദി പതിപ്പിൽ. യൂട്യൂബിൽ സിനിമയുടെ കമന്‍റ് ബോക്സിൽ മലയാളികളുടെ ബഹളമാണ്. മട്ടൺ റോസ്റ്റ് അല്ല ബീഫ് റോസ്റ്റാണ് മലയാളികളുടെ പ്രിയ ഭക്ഷണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
'ഷിറ്റിയർ മലയാളം മൂവി ഡീറ്റയിൽസ്' എന്ന ഫേസ്ബുക് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പോസ്റ്റ് വന്നതോടെയാണ് ബീഫിനെ മട്ടണാക്കിയ മാറ്റിയ കാര്യം വീണ്ടും ചർച്ചയാകുന്നത്. ഇതോടെ, ആളുകൾ ഹിന്ദി പതിപ്പ് തേടിപ്പിടിച്ച് കാണാനും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.