പണത്തിനു താരപദവിക്കും വേണ്ടി സിനിമ ചെയ്യേണ്ട കാര്യമില്ലെന്ന് നടൻ അക്കിനേനി നാഗാർജുന. ഏറ്റവും പുതിയ ചിത്രമായ ദ് ഗോസ്റ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'താൽപര്യമുള്ള സമയത്ത് സിനിമ ചെയ്യാനാണ് ഇഷ്ടം. താരപദവിയോ പണമോ നോക്കി സംത്യപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല. പറ്റുന്ന കാലംവരെ നല്ല സിനികൾ ചെയ്യുക. സിനിമാ സെറ്റിൽവെച്ചാണ് പിതാവ് അക്കിനേനി നാഗേശ്വരറാവു മരിക്കുന്നത്. ഒരു നടനെ സംബന്ധിച്ചടത്തോളം അതിനെക്കാൾ മികച്ചത് മറ്റെന്താണ്'- നാഗാർജുന ചോദിക്കുന്നു.
ബിഗ് ബോസ് തെലുങ്ക് പതിപ്പിന്റെ അവതാരകൻ കൂടിയായ നാഗാർജുനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദ് ഗോസ്റ്റ് കൂടാതെ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 9 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.