വിജയ് ചിത്രം കാണുന്നത് പോലും നിർത്തി, തമ്മിൽ സംസാരിച്ചിട്ട് 15 വർഷം; പിണക്കത്തെ കുറിച്ച് നെപ്പോളിയൻ

നടൻ വിജയ് യുമായിട്ടുള്ള പിണക്കത്തെ കുറിച്ച് നടൻ നെപ്പോളിയൻ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 15 വർഷമായിട്ടുള്ള പിണക്കത്തെ കുറിച്ച് പറഞ്ഞത്.  വിജയിയുമായി സംസാരിക്കാൻ തയാറാണെന്നും എന്നാൽ വിജയ് മിണ്ടാൻ തയാറാകുമോ എന്ന് അറിയില്ലെന്നും നെപ്പോളിയൻ പറഞ്ഞു. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹവും നടൻ അഭിമുഖത്തിൽ പങ്കുവെച്ചു.

2007 ൽ പുറത്ത് ഇറങ്ങിയ പോക്കിരിയുടെ സെറ്റിൽവെച്ചാണ് പിണങ്ങുന്നത്. അതിനു ശേഷം വിജയ് ചിത്രങ്ങൾ കാണുന്നത് പോലും നിർത്തി. പരസ്പരം കണ്ടിട്ട് പോലും 15 വർഷമായി. എന്നാൽ ഇപ്പോൾ വിജയ് യുമായി സംസാരിക്കാൻ ഞാൻ തയാറാണ്. എന്നാൽ അദ്ദേഹം മിണ്ടുമോ എന്ന് അറിയില്ല. കാരണം തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ട് 15 വർഷമായി -നെപ്പോളിയൻ പറഞ്ഞു.

വിജയ് മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറുമായും ശോഭാ ചന്ദ്രശേഖറുമായും അനുരഞ്ജനത്തിന് തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചും നെപ്പോളിയൻ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. 'ഇന്ന്, നഗരം മുഴുവനും ലോകവും ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ഈ വാർത്ത അമേരിക്കയിൽ വരെ എത്തിയിരിക്കുകയാണ്'- നെപ്പോളിയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Napoleon on Ending Enmity With Actor Vijay After 15 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.