നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ് നാരായണീന്റെ മൂന്നാൺ മക്കൾ. ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനാല് ബുധനാഴ്ച്ച കോഴിക്കോട്ടെ എലത്തൂരിൽ ആരംഭിച്ചു.
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം നാരായണിയമ്മയുടെ മൂന്നാൺ മക്കളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.
കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും പൊടി നർമ്മവും ഒക്കെ ച്ചേർന്ന ഒരു ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
അൻസിയാർ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് നാരായണീന്റെ മൂന്നാൺ മക്കളായി എത്തുന്നത്. സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, സുലോചനാകുന്നുമ്മൽ, തുടങ്ങിയവരും പ്രധാന താരങ്ങളാണ് മറ്റു താരങ്ങൾ.
അപ്പുപ്രഭാകർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്- ജ്യോതിസ്വരൂപ് പാന്താ,റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം,കലാസംവിധാനം -സെബിൻ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.