എന്തുകൊണ്ടാണ് വിവാഹശേഷം സ്ത്രീകൾക്ക് മാത്രം നിയന്ത്രണം, അത് ശരിയല്ല; നിലപാട് വ്യക്തമാക്കി നയൻതാര

 വിവാഹശേഷം സ്ത്രീകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് നയൻതാര. തനിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നതിനോടൊപ്പം ഇത്തരത്തിലുള്ള നിയന്ത്രണങ്ങളോട് യോജിക്കുന്നില്ലെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ കണക്റ്റിന്റെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

'വിവാഹശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം വിവാഹശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. വിവാഹശേഷം സ്ത്രീകൾക്ക് ജോലിക്ക് പോകാൻ  വിലക്ക് ഏർപ്പെടുത്തുന്നു,  എന്നാൽ  പുരുഷന്മാർ തൊട്ട് അടുത്ത ദിവസം തന്നെ ജോലിക്ക് പോകും. വിവാഹം എന്നത് സ്ത്രീകളുടെ ഇടവേള പോയിന്റ്  അല്ല.

വിവാഹശേഷം എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ജീവിതത്തിലെ മനോഹരമായ  ഘട്ടമാണിത്. ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭർത്താവിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിവാഹം വളരെ മനോഹരമാണ്. പ്രത്യേകിച്ച് നിയമങ്ങളൊന്നും ഉണ്ടാവരുത്- നയൻസ് പറഞ്ഞു.

വിവാഹത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന നയൻതാരയുടെ ആദ്യത്തെ ചിത്രമാണ് കണക്ട്. ഡിസംബർ 22നാണ്  സിനിമ പ്രദർശനത്തിനെത്തുന്നത്. ഹൊറർ ത്രില്ലർ ചിത്രമാണിത്.

Tags:    
News Summary - Nayanthara About Her marriage and motherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.