സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും എത്തുന്നു. ഗോള്‍ഡ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് നടന് അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടിരിക്കുന്നത്. 'അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രം നിര്‍മിക്കുന്നത്.
അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ പ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.
എന്നാല്‍ പുതിയ സിനിമയെ കുറിച്ച് സംവിധായകനോ താരങ്ങളോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ബ്രോ ഡാഡി എന്ന സിനിമ സംവിധാനം ചെയ്ത ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോൻസ് പാട്ട് എന്ന ചിത്രം അനൗണ്‍സ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.