വലിയ ചിത്രത്തിൽ അവസരം, വിട്ടുവീഴ്ച ചെയ്യണമെന്ന് പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി നയൻതാര

സിനിമാ പാരമ്പര്യമില്ലാതെയാണ് നയൻതാര വെളളിത്തിരയിൽ എത്തിയത്. മലയാളത്തിലൂടെ കരിയർ തുടങ്ങിയ നടി  വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരമായി. സ്വന്തം പരിശ്രമം കൊണ്ടാണ് ഇന്നു കാണുന്ന ലേഡി സൂപ്പർ സ്റ്റാർ എന്ന താരപദവി സ്വന്തമാക്കിയത്.

ഇപ്പോഴിതാ  നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് നയൻതാര. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  നേരിടേണ്ടി വന്ന മോശാനുഭവത്തെ കുറിച്ച്  വെളിപ്പെടുത്തിയത്.

'കരിയറിന്റെ തുടക്കത്തിൽ ഒരു വലിയ ചിത്രത്തിന് വേണ്ടി എന്നെ സമീപിച്ചു. എന്നാൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു. തന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു കൊണ്ട് ആ അവസരം ഒഴിവാക്കുകയായിരുന്നു'- നയൻതാര പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര. നടന്മാർ ബോക്സോഫീസ് ഭരിച്ചിരുന്ന കാലത്തായിരുന്നു നടിയുടെ രണ്ടാം വരവ്. കരിയറിന്റെ ആദ്യഘട്ടം നായകന്മാരോടൊപ്പം തിളങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം വരവിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നയൻതാരക്ക് കഴിഞ്ഞു.

ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ് നടി. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലൂടെയാണ് തുടക്കം. 2023 ജൂണിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Tags:    
News Summary - Nayanthara Opens Up About her casting couch Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.